എഡിറ്റര്‍
എഡിറ്റര്‍
കുല്‍ഭുഷന്റെ വധശിക്ഷയ്ക്ക് വേണ്ടി വീണ്ടും പാകിസ്ഥാന്‍; അന്താരാഷ്ട്ര കോടതിയെ സമീപിച്ചു
എഡിറ്റര്‍
Friday 19th May 2017 9:11pm

ഇസ്‌ലാമാബാദ്: കുല്‍ഭുഷന്‍ യാദവിന്റെ കേസില്‍ വാദം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കേസ് ആറാഴ്ച്ചയ്ക്കകം വാദം പൂര്‍ത്തിയാക്കി അവസാനിപ്പിക്കണമെന്നാണ് പാകിസ്ഥാന്‍ കോടതിയോട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ അഭിഭാഷക സംഘവുമായിട്ടായിരിക്കും പാകിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ കേസുമായെത്തുക എന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കോടതി വിധി പാകിസ്ഥാനില്‍ ആശയക്കുഴപ്പം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ‘ ട്രോളി തോല്‍പ്പിക്കാനാകില്ല മക്കളേ… കിംഗ് ഞാന്‍ തന്നെ’; സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ വന്നവരെ ട്രോളി തിരിച്ചടിച്ച് ക്രിസ് ഗെയില്‍


കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അംഗീകരിക്കുന്നതായി പാക് പ്രവിശ്യാ മന്ത്രി പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിധി പാകിസ്ഥാനില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവിശ്യ മന്ത്രിയുടെ പ്രസ്താവന ഇതിനുള്ള തെളിവാണ്.

അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് രാജ്യസുരക്ഷ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന പാകിസ്ഥാന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി, വിധി അംഗീകരിക്കുന്നു എന്നായിരുന്നു പാക് പഞ്ചാബ് പ്രവിശ്യാ നിയമമന്ത്രി റാണാ സനാവുല്ലയുടെ പ്രസ്താവന.

വിധിയില്‍ അസ്വാഭാവികതയില്ലെന്നും കേസിന്റെ ദീര്‍ഘകാല ഭാവിയെ വിധി ബാധിക്കില്ലെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ പ്രതികരണം. വിധി നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും കോടതിയോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ് വാദത്തില്‍ പങ്കെടുത്തതെന്നുമായിരുന്നു പാക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലി പറഞ്ഞത്.


Don’t Miss: മുരുകന്റെ വേട്ട ഇനി ബോളിവുഡില്‍; പുലിമുരകനാകാന്‍ ഒരുങ്ങി സല്‍മാന്‍ ഖാന്‍; വൈശാഖിന് പകരം സിദ്ധീഖും


പാക് സൈനിക കോടതിയുടെ വിധിക്കെതിരെ കുല്‍ഭുഷന് മെയ് 20 വരെ മുതിര്‍ന്ന കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാം. ആ വിധിയും പ്രതികൂലമായാല്‍ പിന്നെ പാക് സൈനിക മേധാവിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കേണ്ടി വരും. അതിലും പരാജയമാണെങ്കില്‍ പിന്നെ പ്രസിഡന്റിന് ദയാഹര്‍ജി സമര്‍പ്പിക്കേണ്ടി വരും.

Advertisement