എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാനെത്തി ഇനി ഇന്ത്യയുടെ ഊഴം; ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍
എഡിറ്റര്‍
Wednesday 14th June 2017 10:09pm

 

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ആദ്യ ഫൈനലിസ്റ്റുകളായി. ഇംഗ്ലണ്ടുയര്‍ത്തിയ 212 റണ്‍സിന്റെ വിജയലക്ഷ്യം 8 വിക്കറ്റിനാണ് പാകിസ്ഥാന്‍ മറികടന്നത്.


also read ‘പേപ്പര്‍ വെയ്‌റ്റോ പുന്തോട്ടത്തിലെ കാഴ്ച വസ്തുവായോ വെക്കാം’; മോശം പ്രകടനം നടത്തിയ വഹാബ് റിയാസിനെ ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക് ആരാധകരുടെ കലിപ്പ്


പാകിസ്ഥാനു വേണ്ടി ഫസര്‍ അലി 76ഉം ഫഖര്‍ സല്‍മാന്‍ 56 റണ്‍സും നേടി. നാളെ നടക്കുന്ന ഇന്ത്യാ- ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാണ് പാകിസ്താന്‍ ഫൈനലില്‍ നേരിടുക.

 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് നിശ്ചിത അമ്പതോവറില്‍ 211 റണ്‍സ് മാത്രമാണ് നേടിയത്. പാക് ബൗളര്‍മാരായ ഹസന്‍ അലിയുടെയും റുമ്മാന്‍ റയീസിന്റെയും ജുനൈദ് ഖാന്റെയും മികച്ച ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു.

ഹസന്‍ അലി മൂന്നും റയീസും ജുനൈദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്‌കോറര്‍. ഓപ്പണര്‍ ബെയര്‍സ്റ്റോ 57 പന്തില്‍ നിന്ന് 43 ഉം മോര്‍ഗന്‍ 33 ഉം സ്റ്റോക്സ് 34 ഉം റണ്‍സെടുത്തിരുന്നു.

Advertisement