ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ കശ്മീരിലേത് എന്ന തരത്തില്‍ പാക് സ്ഥാനപതി മലീഹ ലോധി ഉയര്‍ത്തിക്കാണിച്ചത് തെറ്റായ ചിത്രം.

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ മലീഹ ലോധി മുഖത്താകെ പരിക്കേറ്റ പെണ്‍കുട്ടിയുടെ ചിത്രവും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ 2014ല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയുടെ ചിത്രമാണ് ഇത്.


Read more:  ഇതാണ് ബി.ജെ.പിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’; ബനാറസ് സര്‍വകലാശാലയില്‍ പെണ്‍കുട്ടികളെ തല്ലിച്ചതച്ചിനെതിരെ രാഹുല്‍ഗാന്ധി


ഫോട്ടോഗ്രാഫറായ ഹെയതി ലെവിന്‍ എടുത്ത ഈ ചിത്രം ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ ഉള്‍പ്പെടയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുകയും ചെയ്തിരുന്നു.

ഇന്ത്യ തീവ്രവാദത്തിന്റെ മാതാവാണെന്നും കശ്മീരില്‍ നിരപരാധികളെ അന്ധരാക്കിയും വെടിവെച്ചും ഇന്ത്യ മൃഗീയത ഒരു പ്രചാരണമായി ഏറ്റെടുത്തിരിക്കുകയാണെന്നും മലീഹ ലോധി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സുഷമാസ്വരാജ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാക് സ്ഥാനപതി.