ന്യൂഡല്‍ഹി: സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണം. ശനിയാഴ്ച്ച രാത്രിയോടെയാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്ന കരുതപ്പെട്ടിരുന്ന വെബ്‌സൈറ്റ് നശിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ സൈബര്‍ ആര്‍മി എന്നു വിശേഷിപ്പിച്ച സംഘമാണു നുഴഞ്ഞുകയറി ആക്രമണം നടത്തിയത്.

പാക്കിസ്ഥാന്റെ വെബ്‌സൈറ്റുകളില്‍ ആക്രമണം നടത്തരുതെന്നും നടത്തിയാല്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് പാക് സൈബര്‍ ആര്‍മി സി ബി ഐയുടെ സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മതിയായ സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്റലിന്‍ജന്‍സ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്റര്‍പോളിന്റെ കമാന്‍ഡ് സെന്ററുമായും സിബിഐയുടെ വെബ്‌സൈറ്റ് ബന്ധപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രമുഖ വെബ്‌സൈറ്റുകള്‍ക്കും ഇത്തരം ആക്രണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പാക്കിസ്താന്‍ സൈബര്‍ ആര്‍മി നല്‍കിയിട്ടുണ്ട്.