എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് മത്സരം: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗുഡ്‌വില്‍ അംബാസിഡര്‍മാരെ തിരഞ്ഞെടുക്കുന്നു
എഡിറ്റര്‍
Saturday 3rd November 2012 4:52pm

ലാഹോര്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ബൈലാട്രല്‍ സീരിസിന് മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്റെ മുന്‍ കളിക്കാരില്‍ നിന്നും പത്ത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. അവരായിരിക്കും ബൈലാട്രല്‍ സീരിസ് സമയത്തെ പാക്കിസ്ഥാന്റെ ഇന്ത്യന്‍ അംബാസിഡേഴ്‌സ്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ നിന്നുതന്നെ ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് കോഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ഡിസംബറില്‍ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് സാക്ഷികളായ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന മത്സരം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പരിപോഷിപ്പിക്കും.

ബോര്‍ഡ് തിരഞ്ഞെടുക്കുന്ന കളിക്കാര്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന് വേണ്ടി മൂല്യവത്തായ സേവനങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയുന്നവരായിരിക്കണം. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഗുഡ് വില്‍ അംബാസിഡേഴ്‌സ് ആകുന്ന ഈ കളിക്കാര്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും പി.സി.ബി പറഞ്ഞു.

എന്നാല്‍ മുന്‍ ക്യാപ്റ്റന്‍മാരായ ആസിഫ് ഇക്ബാല്‍, ഇന്‍സമാം ഉള്‍ ഹഖ്, വസീം അക്രം, വഖാര്‍ യൂനുസ്, റഷീദ് ലാറ്റിഫ്, മോയിന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങിയ പേരുകള്‍ പി.സി.ബിയുടെ ലിസ്റ്റിലില്ല എന്നതും ശ്രദ്ധേയമാണ്. കളിക്കാരെ തിരഞ്ഞെടുത്തതിന്റെ ക്രോണോളജിക്കല്‍ ഓഡറിനനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ഒരു പി.സി.ബി വക്താവ് പറഞ്ഞു.

ഹാനിഫ് മുഹമ്മദ്, ഇംത്യാസ് അഹമ്മദ്, മാജിദ് ഖാന്‍, സഹീര്‍ ഖാന്‍, മുഷ്താഖ് മുഹമ്മദ്, ഇംറാന്‍ ഖാന്‍, ജാവേദ് ബുര്‍ക്കി, വസീം ബാരി, ഇന്‍തിഖാബ് ആലം, സാദിഖ് മുഹമ്മദ് തുടങ്ങിയവരാണ് ബോര്‍ഡിന്റെ ലിസ്റ്റിലുള്ള കളിക്കാര്‍.

എന്നാല്‍ ക്രിക്കറ്റ് ലോകത്തിലെ വിമര്‍ശകര്‍ ഈ സെലക്ഷന്റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement