എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ സുരക്ഷാക്രമീകരണങ്ങള്‍ വിശ്വാസമുണ്ടെന്ന് പി.സി.ബി ചെയര്‍മാന്‍
എഡിറ്റര്‍
Wednesday 7th November 2012 10:00am

ലാഹോര്‍: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരുന്ന പാക്കിസ്ഥാന്‍ ടീമില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്കാ അഷ്‌റഫ്.

Ads By Google

ഇന്ത്യയിലേക്ക് വരുന്ന ടീമംഗങ്ങള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കണമെന്ന് ബി.സി.സി.ഐപറഞ്ഞു. ആതിഥേയര്‍ തങ്ങള്‍ക്കായി ചെയ്യുന്ന ഒരുക്കങ്ങളില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും തങ്ങളുടെ കളിക്കാര്‍ക്ക് അവരുടെ പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 22നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നത്. രണ്ട് അന്താരാഷ്ട്രാ ട്വന്റി-20യില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തുന്നത്. ഇതിന് മുന്നോടിയായി സുരക്ഷാ പ്രതിനിധികളെ പാക്കിസ്ഥാന്‍ ഇന്ത്യയിലേയ്ക്കയക്കുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളിലൊക്കെ തങ്ങള്‍ ഇന്ത്യ നല്‍കിയ സൗകര്യങ്ങളും സുരക്ഷയും ഏറ്റവും മികച്ചതായിരുന്നെന്നും അതുകൊണ്ട് തന്നെ പാക്കിസ്ഥാന്റെ പ്രതിനിധികള്‍ സുരക്ഷ പരിശോധിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നു എന്ന വാര്‍ത്ത പി.സി.ബി കാര്യമായെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement