ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ഗെയിംസ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുമമ്പേ പാക് ടീമില്‍ പടലപ്പിണക്കം തുടങ്ങി. ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ പതാക വഹിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.

ഭാരോദ്വഹനത്തിലെ സ്വര്‍ണജേതാവായ ഷുജാഹുദ്ദീന്‍ മാലികിനെയായിരുന്നു പതാകയേന്താനായി തിരഞ്ഞെടുത്തത്. എന്നാല്‍ അവസാന നിമിഷം മറ്റൊരു താരമായ മുഹമ്മദ് അലി ഷാ പതാകയേന്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. അതിനിടെ വ്യക്തിഗത മല്‍സരത്തില്‍ താരങ്ങള്‍ കളിക്കാനിറങ്ങില്ലെന്ന് ഭാരോദ്വഹനസംഘം കോച്ച് ഷെയ്ഖ് റഷീദ് ഭീഷണി മുഴക്കിയിട്ടുണ്ട്.