എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സുരക്ഷയില്‍ പൂര്‍ണ്ണവിശ്വാസമെന്ന് പാക്കിസ്ഥാന്‍
എഡിറ്റര്‍
Wednesday 23rd January 2013 11:05am

പാക്കിസ്ഥാന്‍: സുരക്ഷാ കാര്യത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന് പൂര്‍ണ്ണ വിശ്വാസമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ചീഫ്  സാക്കാ അഷറഫ്.

Ads By Google

ഇന്ത്യ-പാക്കിസ്ഥാന്‍ വനിത വിഭാഗം ക്രിക്കറ്റ് മത്സരം മുബൈയില്‍ നിന്നും കട്ടക്കിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് സാക്ക അഷറഫിന്റെ പ്രസ്ഥാവന.

അതേസമയം ശിവസേനയുടെ ഭീഷണി ഉള്ളതിനാലാണ് മത്സരം കട്ടക്കിലേക്ക് മാറ്റിയത്. എന്നാല്‍ മത്സര സ്ഥലം മാറ്റിയതിന് ബജ്‌റംഗദള്ളും കലിംഗ സേനയും അതൃപ്തി അറിയിച്ചിട്ടുണ്ട്.

സുരക്ഷാ പ്രശ്‌നം ആരോപിച്ച് ഇന്ത്യ പാക്ക് ഹോക്കി മത്സരം മാറ്റിയത് നിരാശാജനകമാണെന്ന് സാക്ക അഷറഫ് പറഞ്ഞു.  എന്ത് വിഷയമുണ്ടായാലും ഇന്ത്യ അത് കൃത്യമായ് കൈകാര്യം ചെയ്യുമെന്നും സാക്കാ അഷറഫ് കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചകളിലാണ് ഇന്ത്യ പാക് അതിര്‍ത്തിയില്‍ സൈനികന്റെ തല വെട്ടിയ സംഭവമുണ്ടായത്. അത് ഇപ്പോള്‍ പരിഹരിച്ചു. ഇതില്‍ ആശങ്കയില്ലെന്നും അദ്ദേഹം അറിയിച്ചു.

വരാന്‍ പോകുന്ന ട്വന്റി-20 അന്താരാഷ്ട്ര മത്സരവും ഇന്ത്യയിലാണ് നടക്കുന്നത്. ഇതിന് ഇന്ത്യയുടെ പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും സാക്ക അഷറഫ് പറഞ്ഞു.

പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, എന്നിവരുള്ളത്. ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡിസ് എന്നീ ടീം എ ഗ്രൂപ്പിലുമാണ്.

ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെയാണ് പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലുണ്ടാകുക. ഈ മാസം 26 ന്‌ പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തും

Advertisement