ന്യൂദല്‍ഹി: കോളിവുഡ് ചിത്രം ത്രിയുടെ യു. ട്യൂബ് ഹിറ്റ് ഗാനം കൊലവെറിയുടെ മറ്റൊരു വേര്‍ഷന്‍ കൂടി. ഇത്തവണ പാക്കിസ്ഥാനാണ് കൊലവെറിയുമായി വന്നത്. ഒരു കൂട്ടം പാക്കിസ്ഥാനി സംഗീത പ്രേമികളാണ് പുതിയ കൊലവെറി ഒരുക്കിയിരിക്കുന്നത്. ഒരു പാട്ടെന്നതിനപ്പുറം രാഷ്ട്രീയ അഭിപ്രായമാണ് ഈ കൊലവെറി പറയുന്നത്.

വേര്‍ ഈസ് ഡെമോക്രസി ജീ എന്നാണ് ഗാനത്തിന്റെ പേര്. പാക്കിസ്ഥാനി സര്‍ക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയ അഞ്ച് മധ്യവയസ്‌കരാണ് ഗാനരംഗത്ത്.

Subscribe Us:

കൊലവെറി പുറത്തിറങ്ങിയതിനുശേഷം അതിന്റെ നിരവധി പാരടികള്‍ വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിനായി കൊലവെറി ഇറങ്ങുന്നത് ഇതാദ്യമായാണ്.

ധനുഷ് പാടിയ ഒറിജിനല്‍ കൊലവെറി ഡി യുടെ ജനപ്രീതി ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല. ഈ പാട്ട് യു ട്യൂബില്‍ ഇതിനകം തന്നെ 25 ലക്ഷംകോടിയാളുകള്‍ കണ്ടു. ടൈം മാഗസീനും ഈ ഗാനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

Malayalam news

Kerala news in English