കവരത്തി:  17പാക്കിസ്ഥാന്‍ സ്വദേശികളടക്കം 21വിദേശികളെ സംശയകരമായ സാഹചര്യത്തില്‍ നാവികസേന ലക്ഷദ്വീപില്‍ പിടികൂടി. ഇന്നലെ വൈകിട്ട് ഐ.എന്‍.എസ് രജപുത് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. അല്‍സിയാദി എന്ന ഇറാനിയന്‍ ബോട്ടിലാണ് ഇവരെത്തിയത്. ബോട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കവരുത്തി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്ത്യന്‍ സമുദ്രത്തില്‍ ഇവരുടെ ബോട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നാവികസേന ബോട്ട് വളഞ്ഞ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍   മത്സ്യബന്ധനത്തിനായി വന്നവരല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മറ്റു നാലു ഇറാനിയന്‍ സ്വദേശികളാണ്. ബോട്ടിലുള്ളതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ പോലീസിന് കൈമാറും.