എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളോടൊല്ലാവരോടും എനിക്ക് ഒരു കഥ പങ്കുവെയ്ക്കാനുണ്ട്.’; പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആരാധനപാത്രമായ ജുലനെ കാണാനെത്തിയ പാക് താരം കൈനത്
എഡിറ്റര്‍
Tuesday 4th July 2017 4:31pm

ലണ്ടന്‍: പരസ്പരം കടിച്ചു കീറാനൊരുങ്ങുന്ന താരങ്ങളെയാണ് ഇന്ത്യ-പാക് മത്സരങ്ങളില്‍ കാണാറ്. എന്നാല്‍ കളത്തിന് പുറത്ത താരങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും പരസ്പര ആരാധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരുമാണ്. ചാമ്പ്യന്‍സ് ട്രോഫിക്കിടെ പാക് താരങ്ങളുടെ മക്കളുടെ ഒപ്പമുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ അതിന്റെ തെളിവായിരുന്നു. പുരുഷ താരങ്ങളെ പോലെ തന്നെ വനിതാ താരങ്ങള്‍ക്കിടയിലും പരസ്പര ബഹുമാനവും ആദരവും ഏറെയുണ്ട്. അതിന്റെ തെളിവായിരുന്നു പാക് താരം കൈനത് ഇംതിയാസും ഇന്ത്യയുടെ ജുലന്‍ ഗോസ്വാമിയും കണ്ടുമുട്ടിയത്.

പാക് താരം കൈനത് ഇംതിയാസ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജുലന്‍ ഗോസ്വാമിയെ കാണാനായി എത്തുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം കൈനത് ഇന്‍സ്റ്റഗ്രമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ആ ചിത്രത്തിന് താഴെ ക്രിക്കറ്റില്‍ തനിക്ക് പ്രചോദനം തന്ന വ്യക്തിയെയാണ് കണ്ടുമുട്ടിയതെന്ന് കൈനത് കുറിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം അഞ്ജും ചോപ്രയോടൊപ്പമുള്ള ചിത്രവും കൈനത് പങ്കുവെച്ചിട്ടുണ്ട്. ഇതിഹാസ താരത്തെ കാണാന്‍ കഴിഞ്ഞതു തന്നെ ബഹുമതിയാണെന്നായിരുന്നു ചിത്രത്തിന് താഴെ കൈനത് എഴുതിയിരുന്നത്.


Also Read: ‘ ഓള് ആ ഹെല്‍മറ്റ് ഒക്കെ ഊരിയിട്ട് ഒരു ചിരിയുണ്ട്, എന്റെ സാറേ…’; സ്മൃതി മന്ദാനയുടെ ചിരിയില്‍ മയങ്ങി സോഷ്യല്‍ മീഡിയ


”നിങ്ങളോടൊല്ലാവരോടും എനിക്ക് ഒരു കഥ പങ്കുവെയ്ക്കാനുണ്ട്. 2005ലാണ് ഞാന്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി കാണുന്നത്. പാകിസ്താനില്‍ നടന്ന ഏഷ്യാ കപ്പായിരുന്നു അത്. ആ ടൂര്‍ണമെന്റില്‍ പന്ത് പെറുക്കുന്ന കുട്ടിയായിരുന്നു ഞാന്‍. അന്ന് ജുലന്‍ ഗോസ്വാമിയെ ഞാന്‍ കണ്ടു. ആ സമയത്തെ ഏറ്റവും വേഗതയേറിയ ബൗളര്‍. ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുത്തതില്‍ എനിക്ക് സംതൃപ്തി മാത്രമേയുള്ളു. ഫാസ്റ്റ് ബൗളറായതില്‍ പ്രത്യേകിച്ച്. ഇത് എനിക്ക് അഭിമാന നിമിഷമാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് പ്രചോദനമായ താരം കളിക്കുന്ന അതേ ടൂര്‍ണമെന്റില്‍ ഞാനും കളിക്കുന്നു. ഇത് എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു.”

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ 95 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

Its was an honour meeting this legend. 😊 @anjum_chopra #formerindiancaptain #respect

A post shared by kainat Imtiaz (@kainatimtiaz23) on

Advertisement