ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റത്തിന് അറസ്റ്റിലായ ക്രിസ്ത്യന്‍ ബാലികക്ക് ജാമ്യം ലഭിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ഡൗണ്‍ സിന്‍ഡ്രോം രോഗബാധിതയായ റിംഷ മാസിഹ് എന്ന പെണ്‍കുട്ടിയെയാണ് മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഖുര്‍ആന്റെ താളുകള്‍  കത്തിച്ചെന്നാണ്‌ റിംഷക്കെതിരെയുള്ള പരാതി.

Ads By Google

അതേസമയം, പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയ പള്ളി ഇമാമായ ഖാലിദ് ചിസ്തിയെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിംഷക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയില്‍നിന്ന് പിടിച്ചെടുത്ത കത്തിച്ച കടലാസുകഷണങ്ങള്‍ക്കൊപ്പം ചിസ്തി ഖുര്‍ആന്‍ സൂക്തങ്ങളടങ്ങിയ പേജുകള്‍ ചേര്‍ക്കുന്നത്‌ കണ്ടെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് ചിസ്തി അറസ്റ്റിലായത്. റിംഷയ്‌ക്കെതിരായ തെളിവുകള്‍ ബലപ്പെടുത്താനെന്ന് പറഞ്ഞാണ് ചിസ്തി ഇതുചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മതനിന്ദാ കുറ്റം ചുമത്തിയാണ് ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തത്.

വിധി കേള്‍ക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സാധാരണക്കാരുമുള്‍പ്പെടെ നിരവധിയാളുകള്‍ കോടതിയിലെത്തിയിരുന്നു.

പാക്കിസ്ഥാനില്‍ ആളുകള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാക്കുറ്റം ആരോപിക്കാറുണ്ടെന്ന ആരോപണം ശക്തമാകുന്നുണ്ട