ജനീവ: പാക്കിസ്താന്‍ ലോകത്തിലെ ഭീകരവാദ ഫാക്ടറിയെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ. രാജ്യാതിര്‍ത്തിയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന നിലപാടാണ് അയല്‍ രാജ്യം സ്വീകരിക്കുന്നതെന്നും ഇന്ത്യ ജനീവയില്‍ നടന്ന കൗണ്‍സിലില്‍ തുറന്നടിച്ചു.


Also read സിയാച്ചിനില്‍ ഡ്യൂട്ടിയിലായിരുന്ന സൈനികന്‍ നോട്ട് നിരോധനം അറിയുന്നത് കഴിഞ്ഞ ദിവസം; ബാങ്കിലെത്തിയപ്പോള്‍ നോട്ട് മാറാനാവില്ലെന്ന് റിസര്‍വ് ബാങ്ക് 


ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഫാക്ടറിയാകുന്നതോടൊപ്പം പാക്കിസ്ഥാന്‍ സ്വന്തം രാജ്യത്തെ ന്യനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇന്ത്യന്‍ പ്രതിനിധി നബനീത ചക്രവര്‍ത്തി കോണ്‍ഫറന്‍സില്‍ പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എന്നീ നിലകളിലെല്ലാമെത്തുന്നു. എന്നാല്‍ പാക്കിസ്ഥാന് ഇതിന്റെ നിഴലെങ്കിലും അവകാശപ്പെടാന്‍ കഴിയുമോയെന്നും നബനീത ചോദിച്ചു. പാക്കിസ്താന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ തന്നെ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അവര്‍ ആരോപിച്ചു.