Categories

ജയം പാകിസ്ഥാനൊപ്പം

pakസെഞ്ചൂറിയന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യകളിയില്‍ ഇന്ത്യക്ക് പാകിസ്ഥാനോട് തോല്‍വി. ശുഐബ് മാലിക്കിന്റെ സെഞ്ചുറിയും(128) മുഹമ്മദ് യൂസഫിന്റെ അര്‍ധശതകവും (87) ഊര്‍ജമാക്കി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ 54 റണ്‍സിന്റെ ഉജ്വല വിജയം നേടി. ദ്രാവിഡ് (76), ഗംഭീര്‍ (57), റെയ്‌ന (46) എന്നിവര്‍ പൊരുതിയെങ്കിലും ഇന്ത്യയുടെ വിക്കറ്റുകള്‍ മുറക്ക് വീണു. ഒടുവില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 303 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യക്ക് 44.5 ഓവറില്‍ 248 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു.

പാകിസ്ഥാന്‍ യുവ പേസ് ബോളര്‍ ആമിര്‍ തുടക്കത്തില്‍ തന്നെ സച്ചിന്റെ വിക്കറ്റെടുത്തെങ്കിലും ഗംഭീറിന്റെ പോരാട്ട വീര്യത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഉജ്വലമായിരുന്നു. എന്നാല്‍ ക്രീസിലേക്ക് അശ്രദ്ധ കാരണം ഗംഭീര്‍ അനാവശ്യമായി റണ്ണൗട്ടായപ്പോള്‍ ഇന്ത്യയുടെ ദൗര്‍ഭാഗ്യവും തുടങ്ങി. തകര്‍ത്തടിച്ചു മുന്നേറിയ റെയ്‌ന അംപയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായതും ആശയക്കുഴപ്പത്തിനിടെ നിര്‍ണായക സമയത്ത് ദ്രാവിഡ് പുറത്തായതുമെല്ലാം ഇന്ത്യയുടെ മുന്നേറ്റത്തില്‍ കനത്ത തിരിച്ചടിയായി.

ഷോയബ് മാലിക്കും(128) മുഹമ്മദ് യൂസഫും(87) ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ റെക്കോഡ് കൂട്ടുകെട്ടിന്റെ (206 റണ്‍സ്) ബലത്തിലാണ് പാകിസ്ഥാന്‍ വലിയ സ്‌കോറിലേക്ക് പോയത്. ഇതിനിടെ മാലിക് ഏകദിനത്തിലെ ഏഴാം സെഞ്ച്വറിയും യൂസഫ് അര്‍ധശതകവും കുറിച്ചു. നാലാം വിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ശനിയാഴ്ച പിറന്നത്. അബുദാബിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഈ വര്‍ഷം കമ്രാന്‍ അക്മലും മിസ്ബാ ഉള്‍ ഹഖും ചേര്‍ന്നു നേടിയ 198 റണ്‍സിന്റെ റെക്കോഡാണ് തിരുത്തിയെഴുതപ്പെട്ടത്.

പാകിസ്ഥാനെതിരെ പതറുന്ന ഹര്‍ഭജന്‍ ഇന്നലെയും പതിവ് തെറ്റിച്ചില്ല. ഇന്നലെ 10 ഓവറില്‍ 71 റണ്‍സ് ഒരു വിക്കറ്റു മാത്രം സ്വന്തമാക്കിയ ഭാജിക്ക് പാക്കിസ്ഥാനെതിരെ മൊത്തം 15 ഏകദിനങ്ങളില്‍ നിന്ന് 10 വിക്കറ്റേയുള്ളു.

സ്‌കോര്‍ബോര്‍ഡ്

പാക്കിസ്ഥാന്‍
ഇമ്രാന്‍ നസീര്‍ സി ഹര്‍ഭജന്‍ ബി നെഹ്‌റ- 20, കമ്രാന്‍ അക്മല്‍ ബി നെഹ്‌റ- 19, യൂനിസ് ഖാന്‍ സി ധോണി ബി ആര്‍.പി.സിങ്- 20, ശുഐബ് മാലിക് സി പഠാന്‍ ബി ഹര്‍ഭജന്‍- 128, മുഹമ്മദ് യൂസഫ് ബി നെഹ്‌റ- 87, അഫ്രീദി സി ധോണി ബി പഠാന്‍- നാല്, ഉമര്‍ അക്മല്‍ സി ധോണി ബി നെഹ്‌റ- പൂജ്യം, നവേദ് ഉല്‍ ഹസന്‍ നോട്ടൗട്ട്- 11, ഉമര്‍ ഗുല്‍ സി റെയ്‌ന ബി ഇഷാന്ത് ശര്‍മ- പൂജ്യം, മുഹമ്മദ് ആമിര്‍ സി കോഹ്‌ലി ബി ഇഷാന്ത്- പൂജ്യം, സയീദ് അജ്മല്‍ നോട്ടൗട്ട്- പൂജ്യം എക്‌സ്ട്രാസ്- 13
ആകെ 50 ഓവറില്‍ 9 വിക്കറ്റിന് 302

ഇന്ത്യ
ഗംഭീര്‍ റണ്ണൗട്ട്- 57, സച്ചിന്‍ സി കമ്രാന്‍ അക്മല്‍ ബി മുഹമ്മദ് ആമിര്‍- എട്ട്, ദ്രാവിഡ് റണ്ണൗട്ട്- 76, കോഹ്‌ലി സി ഉമര്‍ ഗുല്‍ ബി അഫ്രീദി- 16, ധോണി എല്‍ബി ബി അഫ്രീദി- മൂന്ന്, റെയ്‌ന എല്‍ബി ബി സയീദ് അജ്മല്‍- 46, യൂസഫ് പഠാന്‍ സി സബ്‌സ്റ്റിറ്റിയൂട്ട് ബി ആമിര്‍- അഞ്ച്, ഹര്‍ഭജന്‍ ബി സയീദ് അജ്മല്‍- 13, ആര്‍.പി.സിങ് സി മുഹമ്മദ് യൂസഫ് ബി നവേദ് ഉല്‍ ഹസന്‍- രണ്ട്, ഇഷാന്ത് ശര്‍മ ബി നവേദ് ഉല്‍ ഹസന്‍- പൂജ്യം, നെഹ്‌റ നോട്ടൗട്ട്- പൂജ്യം, എക്‌സ്ട്രാസ്- 22
ആകെ 44.5 ഓവറില്‍ 248

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.