ലാഹോര്‍:ആണാവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ വീണ്ടും പരീക്ഷിച്ചു. നാലുദിവസത്തിനിടെ രണ്ടാം തവണയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.

Subscribe Us:

സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 180 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ഹത്തഫ് 2 ആണ് വിജയകരമായി പരീക്ഷിച്ചത്.

Ads By Google

ഒരാഴ്ചക്കിടെ പരീക്ഷിച്ച രണ്ട് മിസൈലുകളും വിജകരമായിരുന്നുവെന്നും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലിന് എതിരാളിയുടെ പ്രതിരോധ വ്യൂഹത്തെ തകര്‍ക്കാനാകുമെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.