ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൂടി അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഷെയ്ഖ് നബിയെയാണ് ഇസ്‌ലാമാബാദില്‍ വെച്ച് അറസ്റ്റ് ചെയ്തത്. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തതിനാലാണ് അറസ്റ്റ് എന്നാണ് പാകിസ്താന്റെ വിശദീകരണം.

സ്ഥിരം പട്രോളിംഗിനിടെ ഈ മാസം 19-നാണ് എഫ്-8 മേഖലയില്‍ വെച്ച് ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് രണ്ട് ദിവസങ്ങളായിട്ടും ഇന്ത്യന്‍ സ്ഥാനപതിയെ ഔദ്യോഗികമായി അറിയിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.


Also Read: ദൈവത്തിനെ നേരിട്ട് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ കൈവശമുണ്ടെന്ന അവകാശവാദവുമായി പാസ്റ്റര്‍


24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമമെങ്കിലും രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ചയാണ് പാക് പൊലീസ് ഷെയ്ഖ് നബിയെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇദ്ദേഹത്തെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

നേരത്തേ മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. പാക് വിദേശനിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷെയ്ഖ് നബിക്കെതിരെ ചുമത്തിയിരിക്കുന്നത്.


Don’t Miss: വഹാബി ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താനും മറ്റ് മതങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കാനും സൗദിയോട് ആവശ്യപ്പെടണമെന്ന് ട്രംപിനോട് യു.എസ് സെനറ്റ് അംഗം തുള്‍സി ഗബ്ബര്‍ഡ്


കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് വീണ്ടും പാക് പ്രകോപനം. കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്താന്റെ നടപടി രാജ്യാന്തര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരുന്നു.