എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാനില്‍ ജനറല്‍ ഷെരീഫ് അധികാരമേറ്റു
എഡിറ്റര്‍
Saturday 30th November 2013 12:50am

sharif

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ സൈനിക മേധാവിയായി ജനറല്‍ റഹീല്‍ ഷെരീഫ് ചുമതലയേറ്റു.

ആറ് ലക്ഷത്തോളം ഭടന്‍മാരുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ മേധാവിയായി ജനറല്‍ റഹീല്‍ ഷെരീഫ് ഇന്നലെയാണ് ചുമതലയേറ്റത്.

സീനിയറായ ഹാറൂണ്‍ അസ്ലമിനെ മറികടന്നാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് 57കാരനായ ഷെരീഫിനെ നിയമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അസ്‌ലം രാജിവെച്ചിരുന്നു.

സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന സേനാമേധാവി ജനറല്‍ അഷ്ഫഖ് പര്‍വേസ് കയാനിയും മുതിര്‍ന്ന സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

റാവല്‍പിണ്ടിയിലെ സൈനികാസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ജനറല്‍ പര്‍വേസ് കയാനി ഷെരീഫിന് അധികാരം കൈമാറി.

ഇന്ത്യയോട് മൃദുസമീപനമുള്ളയാളായാണ് ഷെരീഫ് അറിയപ്പെടുന്നത്. അതിര്‍ത്തിയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും രാജ്യത്തെ താലിബാന്‍ ഭീകരതയുമാണ് ഷെരീഫിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.

ജനറല്‍ അഷ്ഫാഖ് പര്‍വ്വേസ് കയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷെരീഫിനെ നിയമിച്ചത്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്. ജനറല്‍ റഷീദ് മഹൂദിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു.

Advertisement