Administrator
Administrator
പരമാധികാരത്തില്‍ കൈകടത്തിയാല്‍ യു.എസുമായി സഹകരിക്കില്ലെന്ന് പാക് സൈന്യം
Administrator
Saturday 7th May 2011 10:57am

pak-armyഇസ്‌ലാമാബാദ്: തങ്ങളുടെ പരമാധികാരത്തില്‍ ഇനിയും കൈകടത്താന്‍ ശ്രമിച്ചാല്‍ യു.എസുമായുള്ള ബന്ധം തുടരില്ലെന്ന് പാക് സൈന്യം അറിയിച്ചു. അല്‍-ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ലാദനെ കൊല്ലാനായി പാക്കിസ്ഥാനില്‍ യു.എസ് നടത്തിയ സ്‌പെഷല്‍ ഓപ്പറേഷന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പരമാധികാരത്തെ ബാധിക്കുന്ന എന്തെങ്കിലുമൊരു ഇടപെടല്‍ ഇനി യു.എസിന്റെ ഭാഗത്തുനിന്നുണ്ടാവുകയാണെങ്കില്‍ യു.എസുമായുള്ള സൈനിക, രഹസ്യാന്വേഷണ സഹകരണം അവസാനിപ്പിക്കുമെന്ന് സി.ഒ.എ.എസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം മിനിമം ലവലിലാക്കണമെന്ന് ചീഫ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ അഷ്ഫാഖ് കയാനി സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ പാക്-യു.എസ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഇതിന് നേര്‍ വിപരീതമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Advertisement