എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദികള്‍ക്ക് ‘സുരക്ഷിത കേന്ദ്രം’ നല്‍കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാനുമുണ്ടെന്ന് യു.എസ്
എഡിറ്റര്‍
Thursday 20th July 2017 8:56am

വാഷിങ്ടണ്‍: തീവ്രവാദികള്‍ക്ക് ‘സുരക്ഷിത കേന്ദ്രം’ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തി യു.എസ്. 2016ല്‍ തീവ്രവാദി ഗ്രൂപ്പുകളായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് എന്നിവയുടെ പ്രവര്‍ത്തനവും പരിശീലനവും, ഫണ്ടിങ്ങും ഇവിടെ തുടരുകയാണെന്നു പറഞ്ഞാണ് പാകിസ്ഥാനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

യു.എസ് കോണ്‍ഗ്രസിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

‘അഫ്ഗാന്‍ താലിബാന്‍, ഹഖാനി, എന്നിവ അഫ്ഗാന്‍ നേതൃത്വത്തിലുള്ള സമാധാന നടപടിയുടെ ഭാഗമായി കൊണ്ടുവരികയെന്നതിനപ്പുറം പാകിസ്ഥാന്‍ ഈ സംഘടനകള്‍ക്കെതിരെ ഒരു നടപടികള്‍ എടുത്തിട്ടില്ല.’ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നു.


Also Read: ‘തല വെട്ടാന്‍ പറയുന്നില്ല  ആസിഡ് ഒഴിക്കുകയോ മുറിവ് ഏല്‍പ്പിക്കുകയോ വേണം ‘; ദീപാ നിഷാന്തിനെ ആക്രമിക്കാന്‍ സംഘപരിവാര്‍ സീക്രട്ട് ഗ്രൂപ്പില്‍ ആഹ്വാനം


ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളിലെ ആക്രമണങ്ങളില്‍ ഇന്ത്യന്‍ അധികൃതര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. ജനുവരിയില്‍ ഇന്ത്യയിലെ പത്താന്‍കോട്ടിലെ സൈനിക താവളത്തില്‍ ജെയ്ഷ് ഇ മുഹമ്മദ് ആക്രമണം നടന്നു. 2016 മുതല്‍ തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കാനും അതുമായിബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനും ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നു.

പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബയെ നിരോധിച്ചിട്ടുണ്ടെങ്കിലം ജമാ അത്ത് ഉദ് ധവ, ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ ലഷ്‌കര്‍ ഘടകങ്ങള്‍ പരസ്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യു.എസ് ആരോപിച്ചു.

Advertisement