ഇസ്‌ലാമാബാദ് : പാക്കിസ്ഥാനില്‍ ലാഹോറിലും കറാച്ചിയിലും ഫാക്ടറികളില്‍ തീപ്പിടിച്ച് 112 പേര്‍ മരിച്ചു. ലാഹോറിലെ വസ്ത്ര നിര്‍മാണശാലയിലും കറച്ചിയില്‍ ചെരുപ്പ് ഫാക്ടറിയിലുമാണ് തീപ്പിടിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിട്ടുണ്ട്.

സ്ത്രീകളും കുട്ടികളുമടക്കം 75 പേരാണ് കറാച്ചിയില്‍ അപകടത്തില്‍ മരിച്ചത്. നാല് നിലകളുള്ള ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. 2000 പേരാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്.

Ads By Google

ലാഹോറിലെ വസ്ത്രശാലയിലുണ്ടായ തീപ്പിടത്തത്തില്‍ ഫാക്ടറി ഉടമയും മകനുമടക്കമാണ് മരിച്ചത്. 45 ഓളം ജീവനക്കാര്‍ അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു.

ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശത്തുള്ള ഫാക്ടറികളാണ് അപകടത്തില്‍ പെട്ടത് എന്നതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തിയും വര്‍ധിച്ചിട്ടുണ്ട്.