ന്യൂയോര്‍ക്ക് ഫലിം ഫെസ്റ്റിവല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ശ്യാമത്തിനുശേഷം ശ്രീവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പകരം. എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിരഞ്ജനയാണ് ചിത്രത്തിലെ നായിക. പുതുമുഖം സൂര്യകാന്താണ് ചിത്രത്തിലെ നായകന്‍.

Ads By Google

സാലി ഗാര്‍ഡന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സ്വിഷ് എസ്, പരമേശ്വരന്‍, ഡോക്ടര്‍ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കുന്നു. രാധിക, ദിയ, എം.ജി.രാധാകൃഷ്ണന്റെ മകന്‍ രാജാകൃഷ്ണന്‍ പുതുമുഖം യുവന്‍ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡോക്ടറാവാന്‍ മോഹിച്ച് നഗരത്തിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായി എത്തിയ കുട്ടനാട്ടിലെ തനി ഗ്രാമീണനായ ജാവേദും
സൗഹൃദത്തിന്റെ മുഖം മൂടിയണിഞ്ഞ പ്രണയവുമായി എത്തിയ ദിയയും നഗരത്തിലെ ആര്‍ഭാട ജീവിതത്തിനിടയില്‍ സ്വപ്‌നങ്ങള്‍ പൊലിയുന്ന ജാവേദിന്റെ കഥയുമാണ് ചിത്രം പറയുന്നത്.

തിരക്കഥ, സംഭാഷണം- ടി.പി.ദേവരാജന്‍. കാമറ- ആര്‍.എസ് സെല്‍വ. മാര്‍ച്ച് എട്ടിന് മഹാദേവസിനിമാസ് പകരം തിയേറ്ററിലെത്തിക്കുന്നു.