ലണ്ടന്‍: ദുരൂഹസാഹചര്യത്തിനിടെ കാണതായ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ സുല്‍ഖര്‍നെന്‍ ഹൈദര്‍ ലണ്ടനില്‍ പൊങ്ങി. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിനക്രിക്കറ്റ് മത്സരത്തിന് തൊട്ടുമുമ്പായിരുന്നു വിക്കറ്റ് കീപ്പറുടെ തിരോധാനം. പാക് ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്നും കാണാതായ സുല്‍ഖര്‍നെന്‍ ഹൈദര്‍ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് പൊങ്ങിയത്.

ഹൈദറെ കാണാനില്ലെന്ന കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കിയിരുന്നു. തന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന് ഹൈദര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ആവസാന മല്‍സരത്തിനുശേഷം തനിക്ക് ഭീഷണികത്തുകള്‍ ലഭിച്ചിരുന്നുവെന്നും പാക് ക്രിക്കറ്റ് ടീം വിടുകയാണെന്നും ഹൈദര്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഹൈദറായിരുന്നു.