ഇസ്‌ലാമാബാദ്: നാറ്റോ സേന ഇനി അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതായി പാക് സൈനിക മേധാവി ജനറല്‍ അഷ്ഫാക് പര്‍വേസ് കയാനി വ്യക്തമാക്കി.

അഫ്ഗാനിലെ നാറ്റോ സേന ശനിയാഴ്ച അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്റെ ചെക്ക്‌പോസ്റ്റിനു നേരെ നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചടിക്കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്.

Subscribe Us:

നാറ്റോ സേന ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണത്തിന് ഒരു തരത്തിലുള്ള അനുമതിയുടെയും ആവശ്യമില്ലെന്ന് സൈനിക മേധാവി വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാ സഹായവും സേന നല്‍കുമെന്നുള്ള ഉറപ്പ് അതിര്‍ത്തി മേഖലയിലെ സൈനിക കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് യു.എസ് പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അമേരിക്ക മാപ്പു പറയില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു.

Malayalam News

Kerala News in English