എഡിറ്റര്‍
എഡിറ്റര്‍
പാക്ഭീകരന്‍ കേരളത്തില്‍ എത്തിയത് അറിഞ്ഞിരുന്നതായി രമേശ് ചെന്നിത്തല
എഡിറ്റര്‍
Monday 24th March 2014 4:49pm

ramesh-chennithala

കാസര്‍ഗോട്: പാക്കിസ്ഥാന്‍ ഭീകരന്‍ വഖാസ് മൂന്നാറില്‍ എത്തിയത് കേരളാപോലീസ് അറിഞ്ഞിരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം കേരള പോലീസ് കേന്ദ്ര ഏജന്‍സിയെ അറിയിച്ചിരുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പിടിയിലായവരില്‍ ഉള്‍പ്പെട്ട പാക്കിസ്ഥാന്‍ ഭീകരന്‍ വഖാസ് അഹമ്മദ് കേരളത്തിലും എത്തിയിരുന്നതായി ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റിലായ ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയത്.

Advertisement