ഇസ്‌ലാമാബാദ്: അല്‍ ഖയ്ദ നേതാവ് ഉസാമയുടെ വധത്തിനു അമേരിക്ക മറുപടി പറയേണ്ടിവരുമെന്ന് പാക് താലിബാന്‍ നേതാവ് ഖാലിദ് ഖൊറസാനി. പ്രമുഖ വാര്‍ത്താഏജന്‍സിയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

പാക്കിസ്ഥാനകത്തും പുറത്തും യു.എസ് വിരുദ്ധയുദ്ധം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടത് താലിബാന്‍ അണികള്‍ക്കിടയില്‍ യു.എസ്സിനോടുള്ള ശത്രുത വര്‍ദ്ധിക്കാനിടയായിട്ടുണ്ട്.

അമേരിക്ക തയ്യാറാക്കിയ തീവ്രവാദിസംഘടനകളുടെ പട്ടികയില്‍ തെഹ്‌രികെ താലിബാന്‍ എന്നറിയപ്പെടുന്ന പാക് താലിബാനും ഉള്‍പ്പെട്ടിട്ടുണ്ട്.