Categories

വ്യക്തമായ തെളിവുലഭിച്ചാല്‍ മാത്രം ഹാഫിസ് സയിദിനെതിരേ നടപടി: പാക്

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുലഭിച്ചാല്‍ ഹാഫിസ് സയ്യിദിനെതിരേ നടപടിയെടുക്കുമെന്ന് പാക്കിസ്താന്‍ അറിയിച്ചു. മുംബൈ ഭീകരാക്രണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്താന് ബാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഐ എസ് ഐയും മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും ഷാ ആവര്‍ത്തിച്ചു വ്യക്തമാക്കി. മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ സയ്യീദിനെ പാക്കിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഇയാളെ വെറുതേവിടുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.