പെഷവാര്‍: വടക്ക്- പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബജൗറിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 42 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍ചാവേറാണ് സ്‌ഫോടനം നടത്തിയതെന്നാണ് സൂചന.

യുദ്ധത്തിലും അക്രമത്തിലും പെട്ടവര്‍ക്ക് യു.എന്‍ ഭക്ഷണം വിതരണം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനസമയത്ത് ഭക്ഷണം വാങ്ങാന്‍ 300 ഓളം പേര്‍ സ്ഥലത്തുണ്ടായിരുന്നു. സംഭവം സ്ഥിരീകരിച്ചാല്‍ പാക്കിസ്ഥാനിലുണ്ടാകുന്ന മൂന്നാമത്തെ പെണ്‍ചാവേര്‍ സ്‌ഫോടനമാണിത്.

പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന എട്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങളും ദൃക്‌സാക്ഷികളും