ചണ്ഡീഗഡ്: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള സുപ്രധാന രേഖകളുമായി പാക് ചാരന്‍ ചണ്ഡീഗഡില്‍ പിടിയിലായി. പാക്കിസ്ഥാന്റെ ഫൈസലാബാദ് സ്വദേശി കാഷിഫ് അലി (24) ആണ് പിടിയിലായത്.

ഇന്ത്യന്‍ സൈന്യത്തിന്റെ പടിഞ്ഞാറന്‍ കമാന്‍ഡിനെക്കുറിച്ചും വ്യോമസേനയെക്കുറിച്ചുളള സുപ്രധാന വിവരങ്ങളും അടങ്ങുന്ന നിരവധി രേഖകള്‍ ഇയാളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സും ക്യാമറയും പിടിച്ചെടുത്തവയില്‍പ്പെടുന്നു. തനിക്ക് പാക്കിസ്ഥാനില്‍വച്ച് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കാഷിഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.