Administrator
Administrator
പാക് ഗായകന്‍ ഇന്ത്യന്‍ കസ്റ്റഡിയില്‍; വിവാദം പുകയുന്നു
Administrator
Monday 14th February 2011 11:27am

ന്യൂദല്‍ഹി: ന്യൂദല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് പാക് ഗായകന്‍ റാഹത് ഫെച്ച് അലി ഖാനെ കസ്റ്റഡിയിലെടുത്തത് വിവാദമാകുന്നു. കണക്കില്‍പെടാത്ത വിദേശ കറന്‍സി കൈവശം വച്ചതിനാണ് റാഹത്തിനെ കസ്റ്റഡിയിലെടുത്തത്.

ഗായകനെ കസ്റ്റഡിയിലെടുത്തതിനെതിരെ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റാഹത്തിനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലികിനോട് റഹ്മാന്‍ മാലിക് ചര്‍ച്ചനടത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. കണക്കില്‍പെടാത്ത വിദേശ കറന്‍സികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ബാധകമാവുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റാഹത്തിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസിലേക്ക് കൊണ്ടുപോയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പാക്കിസ്ഥാനി ഉദ്യോഗസ്ഥര്‍ക്കും അവിടെ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഞാറാഴ്ച രാത്രി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് റാഹത്ത് അലി ഖാനെ കസ്റ്റഡിയിലെടുത്തത്. കണക്കില്‍പ്പെടാതെ 1.24ലക്ഷം യു.എസ് ഡോളര്‍ കൈവശം വച്ചതിനാലായിരുന്നു ഇത്. അദ്ദേഹത്തിന്റെ മാനേജര്‍ ചിത്രേഷ് ശ്രീവാസ്തവയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരിശോധനാസമയത്ത് വിദേശ കറന്‍സികള്‍ കയ്യിലുള്ള കാര്യം കംസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇയാള്‍ പറഞ്ഞിരുന്നില്ല.

Advertisement