എഡിറ്റര്‍
എഡിറ്റര്‍
ഇരട്ട പൗരത്വം: പാക് ആഭ്യന്തര മന്ത്രിയെ സുപ്രീം കോടതി അയോഗ്യനാക്കി
എഡിറ്റര്‍
Thursday 20th September 2012 12:22pm

ഇസ്‌ലാമാബാദ്: ഇരട്ട പൗരത്വപ്രശ്‌നത്തില്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഉള്‍പ്പെടെ 11 പാര്‍ലമെന്റംഗങ്ങളെ സുപ്രീം കോടതി അയോഗ്യരാക്കി. ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇവര്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മാലിക്കിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവരും.

Ads By Google

ഫര്‍ഹ നാസ് ഇസ്പഹാനി, സാഹിദ് ഇഖ്ബാല്‍, ജമീല്‍ മാലിക്, ഫര്‍ഹദ് മെഹമൂദ് ഖാന്‍, നാദിയ ഗാബോള്‍, ആംന ബട്ടാര്‍, അഹമ്മദ് അലി ഷാ, വസീം ഖാദിര്‍, നയീം ഖാസിം, അഷ്‌റഫ് ചൗഹാന്‍, മുഹമ്മദ് ഇഖ്‌ലാഖ് എന്നിവരാണ് അയോഗ്യരാക്കപ്പെട്ട മറ്റ് അംഗങ്ങള്‍.

ഇവര്‍ക്ക് നല്‍കിയ ശമ്പളവും മറ്റ് ആനുകൂല്യവും പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം പുരോഗതി റിപ്പോര്‍ട്ട് നല്‍കാനും സെനറ്റ്, പാര്‍ലമെന്ററി സെക്രട്ടറിമാരോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് പൗരത്വം ഉപേക്ഷിച്ചതായ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ റഹ്മാന്‍ മാലിക്കിന്റെ സെനറ്റ് അംഗത്വം സുപ്രീംകോടതി താത്ക്കാലികമായി തടഞ്ഞിരുന്നു.

മാലിക്കിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഉത്തരവിട്ടിട്ടും 2012 മെയ് 29 വരെ റഹ്മാന്‍ മാലിക് ബ്രട്ടീഷ് പൗരത്വം കൈവശം വെച്ചിരുന്നുവെന്ന് കോടതി പറഞ്ഞു. 2008ല്‍ സെനറ്റിലേയ്ക്ക് മത്സരിക്കാന്‍ മാലിക് സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം മറച്ചുവെച്ചുവെന്നും കോടതി നിരീക്ഷിച്ചു.

Advertisement