Categories

പാക്കിസ്താന് 3 വിക്കറ്റ് ജയം: ടെസ്റ്റ് പരമ്പര സമനിലയില്‍

ലണ്ടന്‍: ആസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്താന് 3 വിക്കറ്റ് ജയം. ഇതോടെ കംഗാരുക്കള്‍ക്കെതിരേ തുടര്‍ച്ചയായ 13 തോല്‍വിക്കുശേഷം പാക്കിസ്താന്‍ ആദ്യജയം കണ്ടെത്തി. ആറുവിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം ഷെയിന്‍ വാട്ട്‌സണും പാക്കിസ്താന്റെ മുഹമ്മദ് ആമിറും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം പങ്കിട്ടു.

നാലാംദിവസം ജയിക്കാന്‍ വെറും 40 റണ്‍സ് മതിയായിരുന്ന പാക്കിസ്താനെ വിറപ്പിച്ചാണ് കംഗാരുക്കള്‍ കീഴടങ്ങിയത്. സ്‌കോര്‍- ആസ്‌ട്രേലിയ 88, 349, പാക്കിസ്താന്‍ 258, 7 ന് 180. ഓസീസിനായി ബൊള്ളിംഗറും ഹില്‍ഫൊനോസും 3 വിക്കറ്റുവീതം വീഴ്ത്തി. ആദ്യടെസ്റ്റിലെ തോല്‍വിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ച അഫ്രീദിക്കുപകരം സല്‍മാന്‍ ബട്ടായിരുന്നു പാക് ടീമിനെ നയിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.