ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തില്‍ സര്‍ദാരി രാജിവെക്കുമെന്ന സൂചനയുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് 56 കാരനായ സര്‍ദാരിക്ക് ചെറിയ ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ ദുബായിലേക്കു കൊണ്ടുപോയി. എന്നാല്‍ മക്കളെ സന്ദര്‍ശിക്കാനും രോഗ പരിശോധനകള്‍ക്കുമായാണ് ദുബായിലേക്ക് പോയതെന്ന് പ്രസിഡന്റിന്റെ ഓഫീസ് പറയുന്നത്. രാജിവാര്‍ത്തയും ഓഫീസ് വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

Subscribe Us:

എന്നാല്‍, സര്‍ദാരിയുടെ ഉപദേഷ്ടാവ് മുസ്തഫ ഖൊകാര്‍ പ്രസിഡന്റിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ചു. സര്‍ദാരി രാജിവെക്കുമെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ ഖൊകാര്‍, പ്രസിഡന്റ് ഉടന്‍ തിരിച്ചുവരുമെന്നും അറിയിച്ചു.

സര്‍ദാരിയും സൈന്യവും തമ്മിലുള്ള ബന്ധം ഉസാമ ബിന്‍ലാദനെ വധിച്ച ആബട്ടാബാദ് സംഭവത്തിനു ശേഷം കൂടുതല്‍ മോശമായിരുന്നു. സൈനിക അട്ടിമറി ഭയന്ന് സര്‍ദാരി അമേരിക്കയുടെ സഹായം തേടിയിരുന്നെന്ന് വിവാദം കത്തിനില്‍ക്കെയാണ് ഹൃദയാഘാതം മൂലം അ്‌ദേഹം ആശുപത്രിയിലായിരിക്കുന്നത്.

Malayalam News
Kerala News in English