എഡിറ്റര്‍
എഡിറ്റര്‍
‘ ആദ്യം തീവ്രവാദം അവസാനിപ്പിക്കട്ടെ, എന്നിട്ടാകാം കളി’; പ്രോ കബഡി ലീഗില്‍ പാക് താരങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് കേന്ദ്ര കായകമന്ത്രി
എഡിറ്റര്‍
Tuesday 23rd May 2017 8:13am

ദില്ലി: ഇന്ത്യന്‍ പ്രോ കബഡി ലീഗില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ താരങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.

പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കാതെ അവിടുത്തെ താരങ്ങളെ കളിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലാണ് വ്യക്തമാക്കിയത്. പ്രോ കബഡി ലീഗിന്റെ താരലേലത്തില്‍ പാക് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗോയലിന്റെ പ്രസ്താവന.


Also Read: തീവണ്ടിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍


പ്രോ കബഡി ലീഗിന്റെ സംഘാടകര്‍ക്ക് പാക് താരങ്ങളെ ലേലത്തില്‍ പങ്കെടുപ്പിക്കാം. എന്നാല്‍ അവരെ കളിപ്പിക്കാന്‍ സാധിക്കില്ല. പാക് താരങ്ങളെ തെരഞ്ഞെടുത്താലും അവരെ കളിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി കായികബന്ധം തുടരാന്‍ സാധിക്കില്ല വിജയ് ഗോയല്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ചുമത്തി പാക് സൈനിക കോടതി വധശിക്ഷ വിധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ന്നിരിക്കുകയാണ്. കൂടാതെ അടുത്തിടെ അതിര്‍ത്തിയില്‍ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയും ചെയ്തു.


Don’t Miss: ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍


ജൂണ്‍ 25 നാണ് പ്രോ കബഡി ലീഗിന്റെ അഞ്ചാം പതിപ്പിന് തുടക്കമാകുന്നത്. പൂനേരി പള്‍ട്ടാനും തെലുഗു ടൈറ്റന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം.

Advertisement