Categories

താ­ലി­ബാ­നു­മാ­യി ചര്‍­ച്ച അ­വ­സാ­നി­ച്ചി­ട്ടില്ല: സര്‍­ദാരി

ല­ണ്ടന്‍: താ­ലി­ബാ­നു മു­ന്നില്‍ വാ­തി­ലു­കള്‍ കൊ­ട്ടി­യ­ട­ച്ചി­ട്ടി­ല്ലെ­ന്നും ഒരു തു­റ­ന്ന ചര്‍­ച്ച­യ്­ക്ക ത­യ്യാ­റാ­ണെന്നും പാ­കി­സ്ഥാന്‍ പ്ര­സിഡന്റ് ആ­സി­ഫ് അ­ലി സര്‍­ദാ­രി. താ­ലി­ബാ­നു­മാ­യി പാ­കി­സ്ഥാന്‍ ര­ഹ­സ്യ­ധാ­ര­ണ­യില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­താ­യി റി­പ്പോര്‍­ട്ടു­കള്‍ പു­റ­ത്തു­വ­ന്ന­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് സര്‍­ദാ­രി­യു­ടെ പ്ര­സ്­താവ­ന.

താ­ലി­ബാ­നു­മാ­യി ഒ­രി­ക്കലും ചര്‍­ച്ച­കള്‍ അ­വ­സാ­നി­ച്ചി­ട്ടി­ല്ലെ­ന്ന അ­ദ്ദേ­ഹം അ­സോ­സി­യേ­റ്റ് പ്ര­സി­നേ­ാ­ടു പ­റഞ്ഞു. എ­ന്ന­ാല്‍ ചര്‍­ച്ച­കള്‍ എ­ന്നു പു­ന­രാ­രം­ഭി­ക്കു­മെ­ന്ന­ ചോ­ദ്യ­ത്തി­ന് ത­മ്മി­ലു­ള്ള ധാ­ര­ണ അ­വ­രാ­ണ് ഭേ­ദി­ച്ച­തെന്നും ഞ­ങ്ങള്‍ ശ­ക്ത­നാ­ണെ­ന്നു തോ­ന്നു­ന്ന നി­മിഷം, അ­വര്‍­ക്ക് ത­നി­യെ ജ­യി­ക്കാ­ന­വി­ല്ലെ­ന്ന് തോ­ന്നു­മ്പോള്‍ ചര്‍­ച്ച­കള്‍ ആ­രം­ഭിക്കും. അ­വര്‍ ജ­യി­ക്കില്ല. അ­തു വള­രെ ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യ­മാണ്. പ­ക്ഷെ തോല്‍­വി ഒ­രു ഉ­പാ­യ­മല്ല എ­ന്നാണ് സര്‍­ദാ­രി പ്ര­തി­ക­രി­ച്ചത്.

ക­ഴി­ഞ്ഞ വര്‍­ഷം പാ­കി­സ്ഥാനും ത­ലി­ബാനും ത­മ്മി­ലു­ണ്ടാക്കി­യ ധാ­ര­ണ പ്ര­കാ­രം സ്വാ­ത് താ­ഴ്‌വര­യില്‍ താ­ലി­ബാ­ന് അ­ധി­കാ­രം നല്‍­കി­യി­രുന്നു. എ­ന്നാല്‍ ഇ­വര്‍ കൂ­ടു­തല്‍ പ്ര­ദേ­ശ­ത്തേ­ക്ക് ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ വ്യാ­പി­പ്പി­ച്ച­പ്പോള്‍ പാ­ക­ിസ്ഥാന്‍ സൈന്യം താ­ലി­ബാ­നെ ശ്­ക്ത­മാ­യി നേ­രി­ട്ടു. ഇ­തില്‍ 2,500 സൈ­നി­ക­രാ­ണ് കൊല്ല­പ്പെ­ട്ടത്.

പാ­കി­സ്ഥാ­നി താ­ലി­ബാ­നു­മാ­യി ചര്‍­ച്ച ന­ട­ത്തു­ക­യാ­ണ് വേ­ണ്ട­തെ­ന്ന് ചി­ല­രെ­ങ്കി­ലും­ ക­രു­തു­ന്നു­ണ്ടെ­ങ്കി­ലും അ­മേ­രി­ക്ക തു­ട­ങ്ങി­യ രാ­ജ്യ­ങ്ങള്‍ യു­ദ്ധ­വു­മാ­യു മു­ന്നോ­ട്ടു പോ­കാ­നാ­ണ് പാ­കി­സ്ഥാ­നെ പ്രേ­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നത്.

അല്‍­ഖ്വെ­യ്­ദയും അ­ഫ്­ഗാന്‍ താ­ലി­ബാ­നു­മാ­യി ബ­ന്ധ­മു­ള്ള പാ­ക്കി­സ്ഥാ­നി താ­ലി­ബാന്‍ പ­രാ­ജ­യ­പ്പെട്ട ടൈം­സ്­ക്വ­യര്‍ കാര്‍ ബോം­ബിങ്, അ­ഫ്­ഗാ­നിലെ സി ഐ എ ആ­സ്ഥാന­ത്ത് സ്‌­ഫോ­ട­നം എന്നി­വ ന­ട­ത്തി­യി­ട്ടുണ്ട്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.