Categories

ഐ പി എല്‍ : പാക് എം പിമാര്‍ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി

ഇസ്‌ലാമാബാദ്: പാക് എം പിമാരുടെ ഇന്ത്യസന്ദര്‍ശനം റദ്ദാക്കി. ഐ പി എല്‍ ലേലത്തില്‍ പാക് താരങ്ങളെ അവഗണിച്ചതിന്റെ പ്രതികരണമെന്നോണമാണ് പാക് പാര്‍ലിമെന്റ് അംഗങ്ങള്‍ യാത്ര റദ്ദാക്കിയത്. സമാധാന സംഭാഷണങ്ങളെ ഇന്ത്യ ഗൗരവമായല്ല കാണുന്നതെന്ന് പാക് അഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് വ്യക്തമാക്കി. ‘ കായിക താരങ്ങള്‍ സമാധാനത്തിന്റെ ദൂതന്‍മാരാണ്. പാക് താരങ്ങളെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകണം’- മാലിക് പറഞ്ഞു.

ഐ പി എല്‍ ലേലത്തില്‍ പങ്കെടുത്ത ഒരു പാക് താരങ്ങളെയും ടീമുകള്‍ ലേലത്തിന് വിളിക്കാതിരുന്നത് വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പാക് താരങ്ങളെ തഴഞ്ഞതെന്ന് ആരോപിക്കപ്പെടുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.