ബലൂചിസ്താന്‍: നാറ്റോ സഖ്യസേനയും പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളും തമ്മിലുള്ള പോരാട്ടം ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം നാറ്റോ സേനയുടെ എണ്ണടാങ്കറുകള്‍ക്ക് നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേരടങ്ങുന്ന സംഘം ശിഖര്‍പൂരില്‍ പാര്‍ക്ക് ചെയ്തിരുന്ന 40 ലധികം വരുന്ന എണ്ണടാങ്കറുകള്‍ക്ക് നേരെ റോക്കറ്റുകളുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

നേരത്തേ നാറ്റോ സഖ്യസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 50 ലധികം പാക്കിസ്താനികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നാറ്റോസേനയ്ക്ക് സാധനങ്ങള്‍ കൈമാറുന്ന അഫ്ഗാനിലെ പാത പാക്കിസ്താന്‍ അടച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിറകേയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്