Categories

ഒ­ത്തു­കളി: ഇ­ന്ത്യന്‍ വാ­തു­വെ­പ്പു­കാര്‍ക്കും പ­ങ്കെ­ന്ന് സൂച­ന

ല­ണ്ടന്‍: പാ­ക് ക്രിക്ക­റ്റ് ടീ­മി­നെ പി­ടി­ച്ചു­ല­ച്ച ഒ­ത്തു­ക­ളി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­വാ­ദങ്ങള്‍ ഇ­ന്ത്യ­യി­ലേക്കും നീ­ളു­ന്ന­താ­യി സൂച­ന. ഒ­ത്തു­ക­ളി­ക്കാന്‍ ക­ളി­ക്കാര്‍­ക്ക് പ­ണ­മെ­ത്തി­ച്ചു­വെ­ന്ന് ക­രു­തു­ന്ന മ­സര്‍ മ­ജീ­ദ് ഇ­ന്ത്യന്‍ വാ­തു­വെ­പ്പു­സം­ഘ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­യി ‘ന്യൂസ് ഓ­ഫ് ദ വേള്‍ഡ് ‘ റി­പ്പോര്‍­ട്ടു ചെ­യ്­തി­ട്ടു­ണ്ട്.

അ­തി­നി­ടെ ഒ­ത്തു­ക­ളി­യെ­ക്കു­റിച്ച് ഐ സി സി അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. പാ­ക് ക്യാ­പ്­റ്റന്‍ സല്‍­മാന്‍ ബ­ട്ട്, പേ­സര്‍­മാരാ­യ മൂ­ഹമ്മ­ദ് ആ­മിര്‍, മു­ഹമ്മ­ദ് ആ­സിഫ്, വിക്ക­റ്റ് കീ­പ്പര്‍ ക­മ്രാന്‍ അ­ക്­മല്‍ എ­ന്നി­വര്‍­ക്കു­നേ­രെ­യാ­ണ് അ­ന്വേ­ഷ­ണ­ത്തി­ന്റെ മു­ന നീ­ളു­ന്നത്. ഇ­ട­നി­ല­ക്കാ­രനാ­യ മ­സര്‍ മ­ജീ­ദ് ടീം താ­മ­സി­ക്കുന്ന ഹോ­ട്ട­ലി­ലെ­ത്തി പണം­കൈ­മാ­റി­യെ­ന്നാ­ണ് ആ­രോ­പണം. ഇം­ഗ്ല­ണ്ടി­നെ­തി­രേ ന­ട­ക്കു­ന്ന നാലാം ടെ­സ്റ്റില്‍ നോ­ബോള്‍ ചെ­യ്യാന്‍ വേ­ണ്ടി­യാ­ണ് പ­ണം നല്‍­കി­യ­തെന്നും ആ­രോ­പ­ണ­മുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.