ഇസ്‌ലാമബാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറില്‍ നിന്ന് പതിനെട്ടാക്കാനുള്ള ബില്‍ പാക് നിയമസഭ തള്ളി. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് അനിസ്‌ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ തള്ളിയത്.


Also read കിം ജോങ് ഉന്നിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി തകര്‍ത്തതായി ഉത്തരകൊറിയ


ബാല വിവാഹം നിയന്ത്രിക്കുന്നതിനായ് കൊണ്ടു വന്ന ബില്ലാണ് അനിസ്‌ലാമികമെന്ന വാദം ഉയര്‍ത്തിക്കാട്ടി സഭ ഏകകണ്ഠമായി തള്ളിയത്. സഭാഗം കിഷോര്‍ സെഹ്റയാണ് സഭയില്‍ ബില്ലവതരിപ്പിച്ചത്. സഭയില്‍ അവതരിപ്പിച്ച ബില്‍ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് ഇന്നലെ ചര്‍ച്ചയ്ക്കെടുത്തിരുന്നത്. തുടര്‍ന്നാണ് മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയത്.

നേരത്തെ രാജ്യത്തെ ഹിന്ദു മതവിശ്വാസികളുടെ വിവാഹം സംബന്ധിച്ച നിയമം പുതുക്കുന്ന ഹിന്ദു വിവാഹ നിയമം ഫെബ്രുവരിയില്‍ പാക് സെനറ്റ് പാസാക്കിയിരുന്നു. സിന്ദ് മേഖലയിലെ ആദ്യത്തെ ന്യൂനപക്ഷ വ്യക്തി നിയമമായിരുന്നു ഹിന്ദു വിവാഹ നിയമ ഭേദഗതി.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ സമിതിയിലെ ന്യൂനപക്ഷാംഗങ്ങളും എതിര്‍ത്തിരുന്നു. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയില്‍ ന്യൂനപക്ഷ പ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന് മാത്രമാണ് സഭ അംഗീകാരം നല്‍കിയത്.