Categories

പാ­ക്കിസ്ഥാനില്‍ വീ­ണ്ടും ആകമണ പ­രമ്പര

ലാഹോര്‍ :pak-lahor പാ­കിസ്ഥാനില്‍ വിവിധ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെ­ട്ടു. ലഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്. ഐ. എ.) ഹെഡ് ക്വാര്‍ട്ടേഴ്‌­സി­നും ര­ണ്ടു പോലീസ് പരിശീലന കേ­ന്ദ്ര­ങ്ങളും ഉള്‍­പ്പെടെ അഞ്ചി­ട­ങ്ങ­ളി­ലാ­ണ് ഭീ­ക­രര്‍ ആ­ക്രമ­ണം ന­ട­ത്തി­യത്. ആക്രമണത്തിന്റെ ഉത്തരവാദി­ത്തം പാക് താലിബാന്‍ ഏറ്റെടു­ത്തതായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ 30ഓളം പ്രവര്‍ത്തകരാണ് ലാഹോറിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് സംഘടനയുടെ വക്താവ് അവകാശപ്പെട്ടു.

നാല് തീവ്രവാദികള്‍ എഫ്. ഐ. എ ഓഫീസിലെത്തി വെടിയുതിര്‍ക്കുകയായി­രു­ന്നു­വെ­ന്ന് ജിയോ ടി വിയുടെ റിപ്പോര്‍ട്ടില്‍ പറയു­ന്നു. സമീപത്തുളള ഒരു സ്‌കൂളിലും ഭീകരര്‍ ആക്രമണം നടത്തുക­യുണ്ടാ­യി. അകത്തുകടന്ന രണ്ടു തീവ്രവാ­ദി­കള്‍ നി­രവധി സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദിക­ളാ­ക്കി­രുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ പോരാട്ടത്തിനൊടുവില്‍ കെട്ടിടത്തില്‍ നിന്ന് അക്രമികളെ ഒഴിപ്പിച്ചാതാ­യി പോലിസ് അറിയി­ച്ചു.

മറ്റൊരു സംഭവത്തില്‍ വടക്കുപടിഞ്ഞാറന്‍ നഗരമായ കൊഹാത്തില്‍ പോലീസ് സ്റ്റേ­ഷ­ന് നേ­രെ­യുണ്ടായ ചാവേര്‍ കാര്‍ബോംബു സ്‌ഫോടന­ത്തില്‍ പത്തു പേര്‍ കൊല്ല­പ്പെ­ട്ട­താ­യി ഡോണ്‍ ടി വി റിപ്പോര്‍­ട്ട് ചെ­യ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്­തു. മരണ സംഖ്യ ഉയരാനിടയുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.