ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ യൂസഫ് ഗിലാനി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ വില്‍വലിക്കുമെന്ന് മുത്താഹിദ ക്വാമി മൂവ്‌മെന്റ്(എം.ക്യൂ.എം) പ്രഖ്യാപിച്ചു. വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റവും അഴിമതിയുമാണ് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നില്‍.

കറാച്ചിയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എ.ക്യൂ.എം ആണെന്ന സിന്ധ് ആഭ്യന്തരമന്ത്രി സുല്‍ഫിക്കര്‍ മിര്‍സയുടെ പ്രസ്താവന തിരുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുന്നണി വിടുന്നത്.

Subscribe Us:

മുന്നണി വിടുന്നതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് മന്ത്രിസഭയിലെ പാര്‍ട്ടിയുടെ മന്ത്രിമാര്‍ രാജിവയ്ക്കും. എന്നിട്ടും സര്‍ക്കാര്‍ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും എം.ക്യൂ.എം അറിയിച്ചു. മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ എം.ക്യൂ.എം മുന്നണിവിട്ടാല്‍ ഗിലാനി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.

342അംഗ മന്ത്രിസഭയില്‍ 181സീറ്റാണ് മുന്നണിക്കുള്ളത്. ഇതില്‍ 25എം.ക്യൂ.എമ്മിന്റേതാണ്. 172സീറ്റുകളുണ്ടെങ്കിലേ കേവല ഭൂരിപക്ഷം നേടാനാവൂ.