ഇസ്‌ലാമാബാദ്: അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് രാജ്യം തയ്യാറാണെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.

ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ബിപിന്‍ റാവത്ത് നടത്തിയതെന്നും ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറുന്നതായിരിക്കുമെന്നും ആസിഫ് പറഞ്ഞു.

Image result for bipin rawat

 

വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ‘ആണവ വീമ്പുപറച്ചില്‍’ തകര്‍ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടാല്‍ സൈന്യം തയാറാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞത്.

ഖ്വാജ മുഹമ്മദ് ആസിഫിന് പിന്നാലെ വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസലും ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുടിലമായ ചിന്താഗതിയാണ് ഇന്ത്യന്‍ സൈനിക മേധാവിയുടെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്നും, ഏതാക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി പാകിസ്ഥാനുണ്ടെന്നും മുഹമ്മദ് ഫൈസല്‍ പ്രതികരിച്ചു.