Administrator
Administrator
പാകിസ്ഥാന്‍ തോറ്റു; ഇന്ത്യ പുറത്ത്
Administrator
Wednesday 30th September 2009 6:05pm

aust-2

ജൊഹന്നാസ്ബര്‍ഗ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ സെമി കാണാതെ പുറത്തായി. ഇന്ത്യക്കു സെമിയില്‍ കടക്കണമെങ്കില്‍ പാക്കിസ്ഥാന്‍ ഓസീസിനെ തോല്‍പിക്കുകയും വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ജയിക്കുകയും വേണമായിരുന്നു. ഈ ജയത്തോടെ ഓസ്‌ട്രേലിയ സെമിയിലെത്തുകയും ഇന്ത്യ പുറത്താകുകയും ചെയ്തു.

205ല്‍ ബാറ്റിംഗ് അവസാനിപ്പിച്ച പാക്കിസ്ഥാനെതിരെ ആത്മവിശ്വാസത്തോടെയായിരുന്നു ഓസ്‌ട്രേലിയ ക്രീസിലിറങ്ങിയത്. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 205 റണ്‍സെടുത്തത്.

പാക് നിരയില്‍ നിന്ന് അല്‍പമെങ്കിലും തിളങ്ങനായത് കമ്രാന്‍ അക്മല്‍(44), മുഹമദ് യൂസഫ്(45), മിസ്ബാ ഹുല്‍ഹഖ്(41) എന്നിവര്‍ക്ക് മാത്രമാണ്. ഓസീസിനു വേണ്ടി ഷെയ്ന്‍ വാട്‌സനും മിച്ചല്‍ ജോണ്‍സനും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ടോസ് നേടിയ ഓസീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 64 റണ്‍സെടുത്ത മൈക് ഹസിയാണ്‌ടോപ് സ്‌കോറര്‍.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായുള്ള കളിയില്‍ സച്ചിന്‍ കളിക്കില്ലെന്ന് ഉറപ്പായി. ഭക്ഷ്യവിഷബാധയാണ് കാരണം. സച്ചിനു പകരം ദിനേശ് കാര്‍ത്തിക്കാണ് കളത്തിലിറങ്ങുക. ഇഷാന്ത് ശര്‍മ്മയും കളിക്കില്ല. പകരം മലയാളിയായ അഭിഷേക് നായര്‍ കളിക്കും.


Advertisement