എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐയുടെ അറിവില്ലാതെ മാലിക് ഇന്ത്യയിലെത്തി ലോക്കല്‍ ടൂര്‍ണമെന്റ് കളിച്ചു
എഡിറ്റര്‍
Wednesday 13th June 2012 10:44am

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ കളിക്കുന്നതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എതിരാണ്. കഴിഞ്ഞ കുറേ വര്‍ഷമായി അവരുടെ താരങ്ങളെ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ല.

എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ് മാലിക് ദല്‍ഹി ക്ലബ് ടൂര്‍ണമെന്റില്‍ കളിച്ചത് വിവാദമാകുന്നു. എന്നാല്‍ വിവാദം ഇതല്ല. മാലിക് ദല്‍ഹിയില്‍ ടൂര്‍ണമെന്റ് കളിക്കുന്നുണ്ടെന്ന വിവരം ബി.സി.സി.ഐ പോലും അറിയാതെയാണെന്നതാണ്.

ദല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ഹര്‍ഗോപാല്‍ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് മാലിക് കളിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു മത്സരം നടന്നത്. തലേ ദിവസം പാക്കിസ്ഥാന്‍ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരങ്ങളില്‍ പങ്കെടുത്തതിന് ശേഷമാണ് മാലിക് ദല്‍ഹിയില്‍ എത്തിയത്.

എന്നാല്‍ മാലിക് ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടിയുള്ള സൂചന ലഭിച്ചിരുന്നില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. തങ്ങളുടെ അനുമതി വാങ്ങാതെയാണ് മാലികിനെ കളിയില്‍ പങ്കെടുപ്പിച്ചതെന്നും ബി.സി.സി.ഐ കുറ്റപ്പെടുത്തി.

എന്നാല്‍ ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ദല്‍ഹിയിലെ ഒരു ക്ലബ്ബിന് വേണ്ടി കളിക്കുന്നതില്‍ ബി.സി.സി.ഐയുടെ അനുമതി വാങ്ങണമെന്നത് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ദല്‍ഹി ഡിസ്ട്രിക്ട് ബോര്‍ഡ് സെക്രട്ടറി എസ്.കെ ബന്‍സാല്‍ വ്യക്തമാക്കി.

Advertisement