കറാച്ചി: പാക്കിസ്ഥാനില്‍ കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് വധശിക്ഷ. പാക് തീവ്രവാദവിരുദ്ധകോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകനായ യുവാവ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് യുവതിയെ പ്രകോപിതയാക്കിയതെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

മുള്‍ട്ടാന്‍ സ്വദേശിയായ ഷമീറയാണ് കാമുകനായ സാദിഖ് അലിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം.


Also Read നമ്മുടെ പൂര്‍വ്വീകരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതേ മാര്‍ഗ്ഗം ഇന്നും നമ്മളില്‍ ഉപയോഗിക്കുന്നു, അത് തിരിച്ചറിയാന്‍ വൈകുന്നുണ്ടോ; വൈറലായി അജു വര്‍ഗീസിന്റെ പോസ്റ്റ്


സാദിഖിനെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. എന്നാല്‍ കൊല്ലാനായിരുന്നില്ല കൃത്യം ചെയ്തതെന്നും അയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും യുവതി പറഞ്ഞു.

കാമുകന്‍ തന്നെ അവഗണിക്കുകയായിരുന്നു ഇത്രയും നാളും അത് സഹിക്കാന്‍ പറ്റാതെയാണ് ആസിഡ് ആക്രമണം നടത്തിയതെന്നും ഷമീറ കോടതിയില്‍ പറഞ്ഞു.