Administrator
Administrator
അജ്മല്‍ കസബിനെ പാക് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
Administrator
Saturday 31st October 2009 7:38pm

ajmal-kasab
ഇസ്‌ലാമാബാദ്: അജ്മല്‍ കസബ് ഉള്‍പ്പെടെ മുംബൈ ഭീകരാക്രമണക്കേസിലെ 14 പ്രതികളെ പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. മുംബൈ ആക്രമണക്കേസിലാണ് നടപടി. ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഏക പ്രതിയായ കസബ് ഇപ്പോള്‍ മുംബൈയില്‍ തടവിലാണ്. കേസില്‍ കസബ് വിചാരണ നേരിടുകയാണ്. മറ്റ് പ്രതികള്‍ ആരെല്ലാമാണെന്ന വിവരം ഇപ്പോള്‍ ലഭ്യമല്ല.

മുംബൈ ആക്രമണവുമായി ബന്ധമുള്ളതിന്റെ പേരില്‍ പാക് കോടതിയില്‍ വിചാരണ നേരിടുന്ന ഏഴു പേരിലൊരാളായ ലഷ്‌കര്‍ ഇ തൊയ്ബ കമാണ്ടര്‍ സാക്കിര്‍ റഹ്‌റമാന്‍ ലഖ്‌വിയുടെ അഭിഭാഷകന്‍ ക്വാജാ സുല്‍ത്താന്‍ പി ടി ഐയോട് അറിയിച്ചതാണിക്കാര്യം. കേസിന്റെ വിചാരണ ജഡ്ജി മാലിക് മുഹമ്മദ് അക്രം നവംബര്‍ ഏഴിലേക്ക് മാറ്റി.

Advertisement