എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്താന്‍ തകര്‍ന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്താന്‍ വെറും 72 റണ്‍സിന് കൂടാരം കയറി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കളി നിറുത്തുമ്പോള്‍ 112 ന് 32 എന്ന നിലയിലാണ്.

നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആന്‍ഡേഴ്‌സണും ബ്രോഡുമാണ് പാക്കിസ്താനെ തകര്‍ത്തത്. ഉമര്‍ അക്മലും ഉമര്‍ അമീനും മുഹമ്മദ് അമീറും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. പാക് നിരയിലെ നാലുപേര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0 ന് മുന്നിലാണ്.