പൂഞ്ച്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാക്കിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പറഗ്വാള്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റിനുനേരെയാണ് പാകിസ്താന്‍ വെടിവയ്പ്പ് നടത്തിയത്. ഈമാസത്തില്‍ ഇത് ഏഴാംതവണയാണ് പാക് സൈന്യം വെടിവെയ്പ്പ നടത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിവെച്ചിട്ടുണ്ട്. സ്ഥലത്ത വെടിവെയ്പ്പ തുടരുകയാണ്. മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിലുള്ള ഇന്ത്യന്‍ അമര്‍ഷം ബി എസ് എഫ് പാക് സൈന്യത്തെ അറിയിച്ചിട്ടുണ്ട്.