എഡിറ്റര്‍
എഡിറ്റര്‍
പാക് കളിക്കാര്‍ക്ക് കോഹ്‌ലിയേയും രോഹിത് ശര്‍മയേയും പോലുള്ള റോള്‍ മോഡലുകളെ കിട്ടണം
എഡിറ്റര്‍
Tuesday 12th November 2013 3:38pm

muhammed-yusuf

കറാച്ചി: നിലവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ബാറ്റിങ്ങില്‍ പരാജയമാണെന്ന് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ്.

നിലവിലെ കളിക്കാര്‍ക്ക് കൃത്യമായ ഒരു റോള്‍ മോഡലിനെ കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാക് ടീമില്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇല്ല.

ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെപ്പോലെയും വിരാട് കോഹ്‌ലിയെപ്പോലെയുമുള്ള ചുണക്കുട്ടികള്‍ ഉണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ടീമിലെ പുതിയ താരങ്ങള്‍ തെറ്റായ റോള്‍ മോഡലുകളെ കണ്ടാണ് പഠിക്കുന്നത്.

ജാവേദിനെപ്പോലെയും ഇന്‍സമാം ഉള്‍ഹഖിനെപ്പോലെയുമുള്ളവരെ കണ്ടായിരുന്നു ഒരു കാലത്ത് ഞങ്ങള്‍ പഠിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരത്തില്‍ കണ്ടുപഠിക്കാവുന്ന ഒരു ബാറ്റ്‌സ്മാന്‍ പോലും ടീമില്‍ വളര്‍ന്നുവരുന്നില്ല.

ഇന്ത്യന്‍ ടീമില്‍ പുതിയ മികച്ച താരങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം അവര്‍ അത്രയ്ക്ക് കഴിവും പ്രാപ്തിയുമുള്ള ആളുകളെ കണ്ട് വളരുന്നതുകൊണ്ടാണ്.

അതിലുപരി ഇന്ത്യന്‍ ടീമിലെ സെലക്ടര്‍മാര്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും വലുതാണ്. അവരുടെ സിസ്റ്റത്തില്‍ ഒരാളോട് എന്തെങ്കിലും തരത്തിലുള്ള മമതയൊന്നുമില്ല.

എല്ലാവരേയും ഒരുപോലെ കാണും. കഴിവുള്ളവരെ വളര്‍ത്തിയെടുക്കും. എന്നാല്‍ പാക് ടീമില്‍ അങ്ങനെയൊന്നുമല്ലെന്നും യൂസഫ് പറയുന്നു.

Advertisement