എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന് പാക് സൈനിക നേധാവി
എഡിറ്റര്‍
Friday 6th January 2017 9:18am

bajwa


ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയെന്നോണം പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന വന്നിരിക്കുന്നത്.


ഇസ്ലാമാബാദ്: ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന് പുതിയ പാക്ക് സൈനിക മേധാവി ജനറല്‍ ഖ്വമര്‍ ജാവേദ് ബജ്‌വ. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് പ്രകോപനത്തെയും നേരിടാന്‍ പാക് സേന പൂര്‍ണ്ണസജ്ജമാണെന്നും മേധാവി പറഞ്ഞു. ആര്‍മി ചീഫിനെ ഉദ്ധരിച്ച് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്.


Also read ‘നിങ്ങള്‍ക്ക് ഇതിന് ആരാണ് അധികാരം തന്നത് ?’ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍


ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയെന്നോണം പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന വന്നിരിക്കുന്നത്. നേരത്തെയും പാക് സൈന്യവും സര്‍ക്കാരും സൈനിക നീക്കം ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു.

രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും ബലൂചിസ്ഥാനിലെ സമാധാനപ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ളവയും സമീപ കാലത്ത് തന്നെ പരിഹരിക്കപ്പെടുമെന്നും അതിന് ചൈന- പാക്കിസ്ഥാന്‍  ഇക്കണോമിക് കോറിഡോര്‍ ( സി.പി.ഇ.സി) സഹായകമാകുമെന്നും ആര്‍മി ചീഫ്  കുഹ്‌സ്ദൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചടങ്ങില്‍ പറയുകയുണ്ടായി.

കഴിഞ്ഞ സപ്തംബറിലായിരുന്നു പാക്ക് അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി അവകാശപ്പെട്ടത്. ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തില്‍ തീവ്രവാദം ആക്രമണം നടന്ന പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. 18 സൈനികരെയായിരുന്നു ഇന്ത്യയ്ക്ക് ഉറിയില്‍ നഷ്ടമായത്.

Advertisement