എഡിറ്റര്‍
എഡിറ്റര്‍
കുവൈത്തില്‍ പാക് പൗരന്മാര്‍ക്ക് നിരോധനമില്ലെന്ന് സ്ഥാനപതി
എഡിറ്റര്‍
Thursday 2nd February 2017 10:22pm

pak

 

കുവൈറ്റ്: കുവൈത്തില്‍ പാക് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്തകള്‍ തെറ്റെന്ന് കുവൈത്തിലെ പാക് സ്ഥാനപതി. ഈ വിഷയത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും പാക് സ്ഥാനപതി ഗുലാം ദസ്തിഗര്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ ഇതിന് മുമ്പും പ്രചരിച്ചിരുന്നതായും ദസ്തിഗര്‍ വ്യക്തമാക്കി.


Also read ‘ട്രംപ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ 24 മണിക്കൂര്‍ ജീവിക്കേണ്ട അവസ്ഥ നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ ?’ കുടിയേറ്റ നയത്തിനെതിരെ കണ്ണീര്‍ കലങ്ങിയ ചോദ്യങ്ങളുമായി ഏഴു വയസ്സുകാരി 


2011ലേതിനു സമാനമായ രീതിയിലുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നായിരുന്നു ദസ്തിഗര്‍ പറഞ്ഞത്. നേരത്തെ പാകിസ്ഥാന്‍ ഉള്‍പ്പെടെ അഞ്ച് മുസ്‌ലീം രാജ്യങ്ങള്‍ക്ക് കുവൈത്ത് വിസ നിരോധിച്ചെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പാക് സ്ഥാനപതി വിശദീകരണവുമായെത്തിയത്.

സിറിയ, ഇറാഖ്,ഇറാന്‍,പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകളായിരുന്നു നേരത്തെ പുറത്തു വന്നത്. അമേരിക്കയ്ക്ക് പുറമെ കുവൈത്തും ഭീകരര്‍ രാജ്യത്ത് എത്തുന്നത് തടയാനാണ് നിരോധനം എന്നായിരുന്നു വാര്‍ത്തകള്‍.

കഴിഞ്ഞ വെള്ളിയാഴ്ച ഏഴു രാജ്യങ്ങള്‍ക്കായിരുന്നു അമേരിക്ക ഭീകരരെ ചെറുക്കാന്‍ എന്ന പേരില്‍ വിസാ നിരോധനം ഏര്‍പ്പെടുത്തിയത്. സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ നിയന്ത്രണം. അമേരിക്കയ്ക്ക് മുമ്പ് കുവൈത്ത് 2011ല്‍ സിറിയന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

Advertisement